സ്കൂട്ടറിൽ ബൈക്കിടിച്ച് എൽഐസി ഏജന്റ് മരിച്ചു
1438071
Monday, July 22, 2024 3:45 AM IST
കോതമംഗലം: സ്കൂട്ടറിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികനായ എൽഐസി ഏജന്റ് മരിച്ചു. കുടമുണ്ട പുൽപറന്പിൽ പി.ജെ. പൈലി (ബെന്നി-58) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടിലേക്കു മടങ്ങവെ കുടമുണ്ടയിൽ പൈലി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബൈക്കിടിക്കുകയായിരുന്നു.
സംസ്കാരം ഇന്ന് മൂന്നിന് മാരമംഗലം കാദേശ് മാർ ഗീവർഗീസ് സഹദാ യാക്കോബായ പള്ളിയിൽ. ഭാര്യ: സിബി മലയിൻകീഴ് കരിന്പനമാലിയിൽ കുടുംബാംഗം (അധ്യാപിക, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കറുകടം). മകൾ: അലോന.