വല്ലാര്‍പാടം ബസിലിക്കയില്‍ മഹാജൂബിലി യുവജന സംഗമം
1437706
Sunday, July 21, 2024 4:08 AM IST
കൊച്ചി: വല്ലാര്‍പാടം പള്ളിയുടെയും പരിശുദ്ധ മാതാവിന്റെ തിരുച്ചിത്ര സ്ഥാപനത്തിന്റെയും 500 വര്‍ഷം തികയുന്ന മഹാജൂബിലിയോടനുബന്ധിച്ച് വല്ലാര്‍പാടം ബസിലിക്കയില്‍ ‘അറ്റോമ 24’ എന്ന പേരില്‍ യുവജന സംഗമം സംഘടിപ്പിച്ചു. ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത്, ഫാ. സാവിയോ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
ഇതോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ സിനിമാട്ടോഗ്രാഫര്‍ ജിത്ത് ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. പീറ്റര്‍ കൊറയ, ടില്‍വിന്‍ തോമസ്, സെന്ന മരിയ, ആന്റണി സ്റ്റീവ് എന്നിവര്‍ പ്രസംഗിച്ചു. ഇടവകയിലെ കെസിവൈഎം, ജീസസ് യൂത്ത് സംഘടനകള്‍ സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. നൃത്ത, സംഗീത പരിപാടികളോടെ യുവജന സംഗമം സമാപിച്ചു.