കു​ന​മ്മാ​വ് ചാ​വ​റ ദ​ര്‍​ശ​ന്‍ സ്‌​കൂ​ളി​ല്‍ മി​യോ​വാ​ക്കി ഫോ​റ​സ്റ്റ്
Sunday, July 14, 2024 4:43 AM IST
കൊ​ച്ചി: കൂ​ന​മ്മാ​വ് ചാ​വ​റ ദ​ര്‍​ശ​ന്‍ സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ പ​രി​സ്ഥി​തി ക്ല​ബാ​യ ഹ​രി​ത ദ​ര്‍​ശ​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ മി​യോ​വാ​ക്കി ഫോ​റ​സ്റ്റി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​റും സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സി​എം​ഐ പ്രൊ​വി​ന്‍​സ് ഫി​നാ​ന്‍​ഷ്യ​ല്‍ കൗ​ണ്‍​സി​ല​റു​മാ​യ ഫാ. ​പൗ​ലോ​സ് കി​ട​ങ്ങേ​ന്‍ വൃ​ക്ഷ​ത്തൈ ന​ട്ട് നി​ര്‍​വ​ഹി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​രും പ്രി​ന്‍​സി​പ്പ​ലു​മാ​യ ഫാ. ​മാ​ര്‍​ട്ടി​ന്‍ മു​ണ്ടാ​ട​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​മെ​ജി​റ്റ് വ​ട്ടോ​ലി, അ​ക്കാ​ദ​മി​ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​നി​ല അ​ല​ക്‌​സാ​ണ്ട​ര്‍, പ്ര​ധാ​നാ​ധ്യാ​പി​ക പി.​ജെ. അ​ല്‍​ഫോ​ണ്‍​സ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.