ഒന്നരക്കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
1430801
Saturday, June 22, 2024 4:49 AM IST
പെരുമ്പാവൂർ: ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി സഹിൻ മണ്ഡൽ(23) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്ന് മാറമ്പിള്ളി തിരുവൈരാണിക്കുളം ഭാഗത്തുനിന്ന് പിടികൂടിയത്. ബംഗാളിൽ നിന്ന് ട്രെയിൻ മാർഗമാണ് ഇയാൾ കഞ്ചാവ് എത്തിച്ചുകൊണ്ടിരുന്നത്.
കിലോയ്ക്ക് 9,000 രൂപയ്ക്ക് ബംഗാളിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്കാണ് ഇവിടെ വില്പന നടത്തിയിരുന്നത്. ഇതര സംസ്ഥാനക്കാർക്കും തദ്ദേശീയരായ യുവാക്കൾക്കുമിടയിലായിരുന്നു കച്ചവടം. രഹസ്യവിവരത്തെ തുടർന്ന് പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
എഎസ്പി മോഹിത് റാവത്ത്, സിഐ കെ. ഷിജി, എസ്ഐ ജെയിംസ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.