ഡീൻ കുര്യാക്കോസിന് സ്വീകരണം നൽകി
1430798
Saturday, June 22, 2024 4:49 AM IST
കോതമംഗലം: ഇടുക്കി പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് വിജയിച്ച അഡ്വ. ഡീൻ കുര്യാക്കോസിന് കവളങ്ങാട് ബ്ലോക്കിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. നീണ്ടപാറയിൽ നിന്നും ആരംഭിച്ച സ്വീകരണ പരിപാടി യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ.പി. ബാബു അദ്ധ്യക്ഷത വഹിച്ചു.
ഇബ്രാഹിം കവലയിൽ, എ.റ്റി. പൗലോസ് എ.സി. രാജശേഖരൻ, ബാബു ഏലിയാസ്, ഷമീർ പനയ്ക്കൽ, എൽദോസ് കിച്ചേരി, അനൂപ് ഇട്ടൻ, അനൂപ് കാസിം, ജോർജ്ജ് വർഗീസ്, അഡ്വ സിജു എബ്രാഹം, എം.എസ്. എൽദോസ്, ഷൈജൻ ചാക്കോ, ജയ്മോൻ ജോസ്, പീറ്റർ മാത്യു, സി.ജെ.എൽദോസ്, ജോബി ജേക്കബ്, പി.സി.ജോർജ്ജ്,രാജ എബ്രാഹം,മാമച്ചൻ ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു.
നേര്യമംഗലം,ആവോലിച്ചാൽ, തലക്കോട്, പുത്തൻകുരിശ്, ഊന്നുകൽ, തേങ്കോട് പരിക്കണ്ണി, നെല്ലിമറ്റം, കോളനിപ്പടി, കൂട്ടാട്ടുകുളം, പെരുമണ്ണൂർ എവിടങ്ങിളിലാണ് കവളങ്ങാട് മണ്ഡലത്തിൽ സ്വീകരണം നൽകിയത്. നാടുകാണി, ഊഞ്ഞാപ്പാറ കീരംപാറ, പുന്നേക്കാട്, പാലമറ്റം എന്നീ കേന്ദ്രങ്ങളിലും സ്വീകരണം നൽകി.