ഡാൻസും പരിശീലനവുമായി യോഗാ ദിനാചരണം
1430797
Saturday, June 22, 2024 4:49 AM IST
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് എൻസിസി വോളന്റിയർമാരുടെ നേതൃത്വത്തിൽ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ യോഗാ പരിപാടികൾ സംഘടിപ്പിച്ചു. കോതമംഗലം എസ്ഐ പി.എൻ. അജി ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ , വൈസ് പ്രിൻസിപ്പൽ ഡോ. എബി പി. വർഗീസ്, കായിക വിഭാഗം അസിസ്റ്റന്റ് പ്രഫസർ അർച്ചന ഷാജി, എൻസിസി ഓഫീസർ ഡോ. കെ. രമ്യ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അർച്ചന ഷാജിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് യോഗാ പരിശീലനം നൽകി.
കല്ലൂർക്കാട്: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ യോഗ ദിനാചരണം പ്രിൻസിപ്പൽ ഇൻ ചാർജ് സെബാസ്റ്റ്യൻ മാത്യു ഉദ്ഘാടനം ചെയ്തു. യോഗ പരിശീലകൻ ബിജു ജോസഫ് ബോധവത്കരണ ക്ലാസ് നയിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷീജ പി. ജോൺ, ടെസ് ജോസ് എന്നിവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് ആയുർവേദ ഡിസ്പെസറിയിൽ യോഗ ദിനാചരണവും യോഗ ഡാൻസും പഞ്ചായത്ത്പ്രസിഡന്റ് പി.എം. അസീസ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.എ. നൗഷാദ് അധ്യക്ഷത വഹിച്ചു.
പെരിങ്ങഴ സെന്റ് ജോസഫ് പൂവർ ഹോം അന്തേവാസികൾക്കായി ആരക്കുഴ പഞ്ചായത്തും ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുമായി ചേർന്ന് യോഗാപരിശീലനം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു തോട്ടുംപുറം അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. ജയറാണി ബോധവത്കരണം നടത്തി. ആയുഷ് മിഷൻ യോഗ ഇൻസ്ട്രക്ടർ മുംതാസ് ചെയർ യോഗ അവതരിപ്പിച്ചു.
ഞാറക്കാട്: ഞാറക്കാട് സെന്റ് ജെറോംസ് എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണം നടത്തി. പ്രധാനാധ്യാപകൻ റോയ്മാത്യു ദിനാചരണ സന്ദേശം നൽകി.അധ്യാപിക നിഷ തോമസ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. അധ്യാപകരായ അഖില ബിനു, സിന്ധു, ദീപ, ചാൾസ് മാത്യു എന്നിവർ നേതൃത്വം നൽകി.
പിറവം: ബിപിസി കോളജിൽ എൻഎസ്എസ് യൂണിറ്റിന്റെയും, സ്റ്റാഫ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ അന്തർദേശീയ യോഗാദിനം ആചരിച്ചു. പ്രസന്നകുമാരി യോഗാ പരിശീലനം നൽകി. പ്രിൻസിപ്പൽ ഡോ. ബേബി പോൾ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ പ്രഫ. ജേക്കബ് ഏബ്രഹാം, ജെയിമോൾ കെ. മാണി, ഡോ. ജോബിൻ ഏബ്രഹാം, ജിജി മത്തായി എന്നിവർ നേതൃത്വം നൽകി.
പിറവം നഗരസഭയും, സര്‍ക്കാർ ആയുര്‍വേദ ആശുപത്രിയും സംയുക്തമായി സംഘടി പ്പിച്ച യോഗാ ദിനാചരണം ചെയര്‍പേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്മാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു.
യോഗാ പരിശീലക ഡോ. നിളാ കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. വനിതകൾക്കുള്ള യോഗാ പരിശീലന പരിപാടിയില്‍ പങ്കെടുക്കാൻ താത്പര്യമുള്ളവർ കൗണ്‍സിലര്‍മാർ മുഖേന പാലച്ചുവട് സര്‍ക്കാർ ആയുര്‍വേദ ആശുപത്രിയിൽ പേര് രജിസ്റ്റർ ചെയ്യണം.
ഇലഞ്ഞി : വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു. എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജെ. അനൂപ് ഉദ്ഘാടനം ചെയ്തു. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ, ഷാജി ആറ്റുപുറം എന്നിവർ പ്രസംഗിച്ചു.