പാദസരം മുങ്ങിയെടുത്ത് നല്കി ഫയർഫോഴ്സ്
1430795
Saturday, June 22, 2024 4:49 AM IST
കോതമംഗലം: കുളത്തിൽ വീണ പാദസരം മുങ്ങിയെടുത്ത് ഫയർഫോഴ്സ് നഷ്ടപ്പെട്ട പെൺകുട്ടിക്ക് നൽകി. കോതമംഗലം നെല്ലിക്കുഴി പുതുക്കാട്ട് ഷാഫിയുടെ മകൾ മിൻഹാ ഫാത്തിമയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണപാദസരം തട്ടു പറമ്പ് പഞ്ചായത്ത് കുളത്തിൽ നഷ്ടപ്പെടുകയായിരുന്നു.
കോതമംഗലം അഗ്നിരക്ഷാനിയത്തിലെ സ്ക്യൂബാ ടീം തെരച്ചിൽ നടത്തി പാദസരം വീണ്ടെടുത്ത് ഉടമസ്ഥന് കൈമാറി. സ്കൂബാ ടീമംഗങ്ങളായ പി.എം. റഷീദ്, പി.എം. ഷാനവാസ്, കെ.പി. ഷമീർ ടി.എസ്. അജിലേഷ് , ജിത്തു എന്നിവർ ചേർന്നാണ് പാദസരം മുങ്ങിയെടുത്തത്.