പെരിയാറിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു
1430027
Tuesday, June 18, 2024 10:42 PM IST
ആലുവ: പെരിയാർ പുഴയിൽ ഒഴുകി നടന്ന മൃതദേഹം ചാലക്കുടി സ്വദേശി ശരത് മോഹന്റേതാണെന്ന് (20) തിരിച്ചറിഞ്ഞതായി ബിനാനിപുരം പോലീസ് അറിയിച്ചു.
ഏലൂർ നഗരസഭയിലെ പാതാളം ബണ്ട് പാലത്തിന് സമീപത്തുനിന്നും കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാർ ഭാഗത്തേക്ക് ഒഴുകിയ മൃതദേഹം നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഏലൂർ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കരയ്ക്ക് എത്തിക്കുകയായിരുന്നു.
ശരത്തിനെ ജൂണ്‍ 15 മുതൽ കാണാതായതായി പരാതിയുണ്ട്. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.