ഫാദേഴ്സ് ഡേ: കത്തുകൾ എഴുതി വിദ്യാർഥികൾ
1429911
Monday, June 17, 2024 4:35 AM IST
പെരുമ്പാവൂർ: കൂവപ്പടി ഐമുറി സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ പിതൃദിനാഘോഷം നടത്തി. ഇത്തവണ വ്യത്യസ്തമായി പിതാക്കൾക്ക് കത്തുകൾ എഴുതിയാണ് കുട്ടികൾ പിതൃദിനം ആഘോഷിച്ചത്.
മൊബൈലും ഫേസ്ബുക്കും ഇന്റർനെറ്റും എല്ലാം സജീവമായ ഈ കാലത്ത് ഇൻലൻഡും പോസ്റ്റുകാർഡുകളും കുട്ടികൾക്ക് പുതിയൊരു അനുഭവമായി. അപ്രതീക്ഷിതമായ കിട്ടിയ കത്തുകൾ പല പിതാക്കൾക്കും സർപ്രൈസും അതോടൊപ്പം സന്തോഷവും നൽകി.