സുരേഷ് ഗോപിയും ആദ്യ കാറും
1429906
Monday, June 17, 2024 4:35 AM IST
ആലുവ: സുരേഷ് ഗോപിയുടെ ആദ്യ കാർ പരിചയപ്പെടുത്തിയ ഓർമയിൽ സിനിമാ റിപ്പോർട്ടർ കുഞ്ഞുമോൻ. ‘മൂന്ന് മാസങ്ങൾക്ക് മുമ്പ്' എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിലാണ് 1986ൽ സുരേഷ് ഗോപിയെ ആദ്യമായി കാണുന്നത്. കളമശേരിയിൽ ചിത്രീകരിച്ച സിനിമയുടെ സംവിധായകൻ കൊച്ചിൻ ഹനീഫയായിരുന്നു.
സ്വന്തം ജില്ലയായ കൊല്ലത്തുനിന്ന് പുറത്തിറങ്ങുന്ന സിനിമാ പ്രസിദ്ധീകരണത്തിൽ ചിത്രങ്ങൾ വരണമെന്നതായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം. ഓഫീസിൽ നേരിൽ പോയി പറയാനുള്ള മടിയും സുരേഷ് ഗോപി പ്രകടിപ്പിച്ചു.
സ്വന്തമായി വാങ്ങിയ ആദ്യ കാറായ മാരുതിക്കാറും അഭിമാനത്തോടെ റിപ്പോർട്ടർക്ക് കാണിച്ചു കൊടുത്തു. സുരേഷ് ഗോപിക്കൊപ്പം കുഞ്ഞുമോൻ നിൽക്കുന്ന ചിത്രം കാമറമാൻ ജോയി അന്ന് എടുത്തു നൽകിയിരുന്നു.
‘രാജാവിന്റെ മകൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൃപ്പൂണിത്തുറ പാലസിൽ നടക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ ഫോട്ടോ സെഷൻ നടത്തിയത്.
പൊക്കം അഡ്ജസ്റ്റ് ചെയാൻ സുരേഷ് ഗോപിയെ മുട്ടുകുത്തി നിർത്തി ക്ലോസ് അപ്പ് ഫോട്ടോ എടുത്തതും കുഞ്ഞുമോൻ ഓർമിക്കുന്നുണ്ട്. പ്രായാധിക്യം കാരണം ഇപ്പോൾ ആലുവ വിഐപി ലൈനിലെ വീട്ടിൽ വിശ്രമത്തിലാണ്. നിലവിൽ പ്രാദേശിക റിപ്പോർട്ടറായി സേവനം തുടരുന്നുണ്ട്.