ആഗോള താപനം : കാർബൺ ബഹിർഗമനം കുറയ്ക്കാൻ ജിഡയുടെ പദ്ധതി
1429905
Monday, June 17, 2024 4:35 AM IST
വൈപ്പിൻ: ആഗോള താപന ഭീഷണി നേരിടുന്ന ഗോശ്രീ ദ്വീപ് സമൂഹത്തിന്റെ രക്ഷയ്ക്കായി ഗ്രോശ്രീ ദ്വീപു വികസന അഥോറിറ്റി പദ്ധതി തയാറാക്കുന്നു. നവകേരളം കർമ പദ്ധതി മിഷനുകളുടെയും,ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളുടെയും സഹകരണത്തോടെ ആദ്യം കുഴുപ്പിള്ളി പഞ്ചായത്തിലാണ് തുടക്കം.
തുടർന്ന് ജിഡയുടെ പരിധിയിൽ വരുന്ന മുഴുവൻ പ്രദേശങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം 18ന് രാവിലെ 11ന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ ചേരുന്ന ശിൽപ്പശാലയിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ നിർവഹിയ്ക്കും.