കാണാതായ യുവാവിന്റെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തി
1429794
Sunday, June 16, 2024 11:11 PM IST
ഏലൂർ: വെള്ളിയാഴ്ച കാണാതായ യുവാവിനെ ഇന്നലെ ഉച്ചയോടെ മുട്ടാർ പുഴയിൽ ചേരാനല്ലൂർ ഫെറിക്ക് സമീപം മരിച്ചനിലയിൽ കണ്ടെത്തി. മുട്ടാർ കടവിനടുത്ത് താമസിച്ചിരുന്ന വട്ടേക്കുന്നം പടിഞ്ഞാറെ കൊല്ലംപറന്പിൽ (രതീഷ് ഭവൻ) രതീഷിന്റെ മകൻ ഭദ്രമോഹൻ (19) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ജോലിക്ക് പോയി തിരികെ വീട്ടിൽ എത്താത്തതിനെ തുടർന്ന് അന്വേഷണം നടത്തുകയും കളമശേരി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. മരണ കാരണം വ്യക്തമല്ല. ഏലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.