പോരാളി ഷാജിയെ ഒരിക്കലും കണ്ടുപിടിക്കാനാകില്ലെന്ന പോസ്റ്റുമായി ഹരീഷ് പേരടി
1429633
Sunday, June 16, 2024 5:17 AM IST
കൊച്ചി: പോരാളി ഷാജിയെ ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ലെന്ന പോസ്റ്റുമായി നടന് ഹരീഷ് പേരടി. "പോരാളി ഷാജിയെ നിങ്ങള്‍ക്ക് ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല... കാരണം അയാള്‍ ഒരു അന്യഗ്രഹ ജീവിയാണ്... ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ സിപിസിഎം (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൊവ്വ മാര്‍ക്സിസ്റ്റ്) എന്ന സംഘടനയുടെ പോളിറ്റ് ബ്യൂറോ മെമ്പറാണ്.'- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ച വരികളാണിത്.
ഈ ഷാജി കണ്ണൂരുകാരനാണോ തൃശൂരുകാരനാണോ എന്നറിയില്ല, ആരായാലും ഒളിച്ചിരിക്കാതെ പുറത്തുവരണം, ഞാനാണ് യഥാര്‍ഥ പോരാളി ഷാജി എന്നു പറയാന്‍ ധൈര്യം കാണിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഹരീഷ് ട്രോളുമായി എത്തിയത്.