സ്പായില്‍ ഗുണ്ടാ ആക്രമണം: യുവതിയെ ഭീഷണിപ്പെടുത്തി ആറു ലക്ഷം കവര്‍ന്നു
1429632
Sunday, June 16, 2024 5:17 AM IST
കൊച്ചി: നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പായില്‍ ഗുണ്ടാ ആക്രണം. സ്പാ ഉടമകളില്‍ ഒരാളുടെ ലിവിംഗ് ടുഗതറായ യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാറും ലാപ്ടോപ്പും ഐപാഡും കവർന്നു. കഴിഞ്ഞ 13 ന് രാത്രി 11.30 ന് പുല്ലേപ്പടിയിലുള്ള സ്പായില്‍, സ്പാ പാര്‍ട്ണറുടെ സുഹൃത്തായ ഗുണ്ടാ നേതാവിന്റെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് അക്രമണം നടത്തിയത്.
കുന്ദംകുളം സ്വദേശിയായ ഈ യുവാവിനെ ഇരുമ്പുവടിക്ക് അടിച്ചു പരിക്കേല്‍പ്പിക്കുകയും ലിവിംഗ് പങ്കാളിയായ യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് കവര്‍ച്ച നടത്തിയത്. മര്‍ദനത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.
കാര്‍, ലാപ്ടോപ്, ഐ പാഡ് ഉള്‍പ്പെടെ ആറുലക്ഷം രൂപ വില വരുന്ന വസ്തുക്കള്‍ ഗുണ്ടാസംഘം കവര്‍ന്നു. കേസിലെ പ്രതികളായ രാകേഷ് (കൈക്കരു രാകേഷ്), ആകാശ് എന്നിവര്‍ പോലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. മര്‍ദനത്തിനും കവര്‍ച്ചയിലേക്കും നയിച്ച കാരണങ്ങള്‍ പോലീസ് വിശദമായി അന്വേഷിക്കുകയാണ്.