കേന്ദ്രമന്ത്രി ജോർജ് കുര്യന് ഊഷ്മള സ്വീകരണം
1429630
Sunday, June 16, 2024 5:10 AM IST
നെടുമ്പാശേരി: കേരളത്തിന്റെ വികസനത്തിന് എല്ലാവിധത്തിലുള്ള സഹായം ചെയ്യുമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.മുതലപ്പൊഴി വിഷയവുമായി ബന്ധപ്പെട്ട് ഫയൽ തന്റെ മുന്നിൽ വന്നിട്ടുണ്ട്. വിഷയം പഠിച്ച ശേഷം വിശദമായ വിവരങ്ങൾ പറയാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
വികസന കാര്യക്കൾക്ക് കക്ഷി രാഷ്ട്രീയം ഒരു തടസമാകില്ലന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കേന്ദ്രമന്ത്രിയായതിനു ശേഷം ആദ്യമായി കേരളത്തിലെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യ - ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന് ബിജെപി പ്രവർത്തകർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത് .
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷണൻ, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധു മോൾ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. നോബിൾ മാത്യു, സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്,
ബിജെപി ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത് കുമാർ, സംസ്ഥാന കൗൺസിൽ അംഗം എം.എൻ. ഗോപി, ജില്ലാ വൈസ് പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, സംസ്ഥാന സമിതിയംഗങ്ങളായ എൻ.പി. ശങ്കരൻകുട്ടി, അഡ്വ. സാബു വർഗീസ്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, സോഷ്യൽ മീഡിയ ജില്ലാ കൺവീനർ സേതുരാജ് ദേശം എന്നിവർ നേതൃത്വം നൽകി.