ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ
1429622
Sunday, June 16, 2024 5:10 AM IST
കൂത്താട്ടുകുളം: ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. പിറവം പാഴൂർ പോഴിമല കോളനിയിൽ ജിതീഷ് (ജിത്തു 24 ) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. കൂത്താട്ടുകുളം മാർക്കറ്റിന് സമീപം പാർക്ക് ചെയ്ത ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്.
ഏഴിന് വൈകുന്നേരം എട്ടിനാണ് സംഭവം. പിറവം പാഴൂർ ശിവക്ഷേത്രത്തിലെ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചതായും, അഞ്ചൽപ്പെട്ടി ഭാഗത്തുള്ള ഒരാളുടെ മൊബൈൽ ഫോണ് മോഷ്ടിച്ചതായും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ഈ മൊബൈൽ ഫോണ് കണ്ടെടുത്തിട്ടുണ്ട്.
പത്തോളം കേസിലെ പ്രതിയാണ്. എസ്ഐ പി. ശിവപ്രസാദ്, എഎസ്ഐ കെ.വി. മനോജ്, സീനിയർ സിപിഒമാരായ കെ.സി. ഷിബിൻ, പി.കെ. സന്തോഷ് തുടങ്ങിയ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്.