അങ്കമാലി അര്‍ബന്‍ ബാങ്കിൽ തട്ടിപ്പ് നടത്തിയവരുടെ ആസ്തികള്‍ കണ്ടുകെട്ടണം: ബെന്നി ബഹനാന്
1429613
Sunday, June 16, 2024 4:53 AM IST
അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ പങ്കാളികളായ ബോര്‍ഡ് അംഗങ്ങളുടെയും ജീവനക്കാരുടെയും ആസ്തികള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബെന്നി ബഹനാന് എംപി ആവശ്യപ്പെട്ടു. നിക്ഷേപക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബാങ്കിനു മുന്നില്‍ ഒരാഴ്ചയായി നടക്കുന്ന റിലേ സത്യഗ്രഹ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തട്ടിപ്പിന് ഒത്താശ ചെയ്ത സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരേ അന്വേഷണം നടത്തണമെന്നും എംപി ആവശ്യപ്പെട്ടു. മുന്‍ എംഎൽഎ പി.ജെ. ജോയി, സിപിഎം ഏരിയ സെക്രട്ടറി കെ.കെ. ഷിബു, കെ.എസ്.ഷാജി, പി.എ. തോമസ്, സി.പി. സെബാസ്റ്റ്യന്‍, യോഹന്നാന് കൂരന്‍, മാര്ട്ടിന് മുഞ്ഞേലി, ചെറിയാക്കു കൊറ്റമം, വി.ഡി. പൗലോസ്, ആന്റണി മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.