സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1429494
Saturday, June 15, 2024 10:21 PM IST
ചെറായി: ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ യാത്രികൻ മരിച്ചു. പറവൂർ വടക്കേക്കര മാച്ചാന്തുരുത്ത് പടയാട്ടി ആന്റണിയുടെ മകൻ ജയിംസ് (65) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ദേവസ്വംനടക്ക് കിഴക്ക് ഹിമാലയ വളവിലായിരുന്നു അപകടം.
കുഴുപ്പിള്ളിയിൽ ഒരു ബന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങവെയാണ് അപകടത്തിൽപ്പെട്ടത്. പറവൂരിൽ നിന്ന് ചെറായി ഭാഗത്തേക്ക് വരുകയായിരുന്ന സ്ഥടികം എന്ന സ്വകാര്യ ബസാണ് ഇടിച്ചത്.
റോഡിലേക്ക് തെറിച്ചുവീണ ജെയിംസിനെ ഉടൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.
ഭാര്യ: റാണി ആലങ്ങാട് കരിയാട്ടി കുടുംബാംഗം. മക്കൾ: ജെയർ (കുവൈറ്റ്), ജെണിഷ് (ബിസിനസ്). മരുമക്കൾ: മേഘ (കുവൈറ്റ്), ജെയന.