കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് തൊഴിലാളി മരിച്ചു
1429492
Saturday, June 15, 2024 10:21 PM IST
മൂവാറ്റുപുഴ: ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നിർമാണത്തൊഴിലാളി മരിച്ചു. മുളവൂർ കൊള്ളിക്കാട് പള്ളിമറ്റത്ത് പി.കെ. പ്രസാദ് (47) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് പേഴയ്ക്കാപ്പിള്ളിയിലായിരുന്നു അപകടം. ജോലിക്കിടെ അബദ്ധത്തിൽ കാൽവഴുതി വീഴുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: ബിന്ദു. മക്കൾ: അഖില, അനില.