കോടിയില്‍ കിടുവാകും ജില്ലയിലെ റോഡുകള്‍
1429430
Saturday, June 15, 2024 4:58 AM IST
കൊച്ചി: റോഡുകളുടെ പുനര്നിര്മാണത്തിനടക്കം ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി. 313 കോടി രൂപയുടെ അനുമതിയാണ് ലഭ്യമായിട്ടുള്ളത്.
ഇതില്‍ 117 റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 269.19 കോടി രൂപയും രണ്ടു നടപ്പാലങ്ങള്‍ക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങള്‍ക്ക് 37 കോടി രൂപയുമാണ് അനുവദിച്ചത്. റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളത്.
റോഡുകളും അനുവദിച്ച പണവും
പിറവത്തെ കാഞ്ഞിരമറ്റം പൂത്തോട്ട റോഡിനു മൂന്നുകോടി രൂപ, അങ്കമാലിയിലെ വേങ്ങൂര്‍ കിടങ്ങൂര്‍ റോഡിനു 3.50 കോടി, കൊച്ചി മൗലാനാ ആസാദ് റോഡ് ഡ്രെയിനേജും ഫുട്ട്പാത്തും ഉള്‍പ്പെടെ നവീകരണത്തിന് ഒരു കോടി, ഗുജറാത്തി റോഡ് ഡ്രെയിനേജും ഫുട്ട്പാത്തും ഉള്‍പ്പെടെ നന്നാക്കാന്‍ 80 ലക്ഷം, തൃപ്പൂണിത്തുറ മിനി ബൈ പാസ് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നവീകരണത്തിന് 1.50 കോടി.
കുണ്ടന്നൂര്‍ ചിലവന്നൂര്‍ റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ മെച്ചപ്പെടുത്താന്‍ 1.50 കോടി, കൊച്ചി കൊച്ചുപള്ളി റോഡ് നവീകരണത്തിന് ഒരു കോടി, കൊച്ചി നമ്പ്യാപുരം റോഡ് നന്നാക്കാന്‍ ഒരു കോടി, ചേപ്പനം ചാത്തമ്മ റോഡ് നവീകരണത്തിന് 1.50 കോടി.
ഇടപ്പള്ളി മൂവാറ്റുപുഴ റോഡ് നവീകരണത്തിന് ഒരുകോടി, പേരണ്ടൂര്‍ ലാന്‍ഡിംഗ് റോഡും ഡ്രെയിനേജും 50 ലക്ഷം, എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ബിഎംസി റോഡ് റോഡ് ടാറിംഗിനു ഒരു കോടി, ഇടച്ചിറ വായനശാല റോഡ്നന്നാക്കാന് 1.50 കോടി.
എ.പി. വര്‍ക്കി റോഡ് നവീകരണത്തിന് 50 ലക്ഷം, മാപ്രാണം നിലംപതിഞ്ഞി സിവില്‍ സ്റ്റേഷന് റോഡ് ടാറിംഗിന് 1.50 കോടി, തൃപ്പൂണിത്തുറ ഓള്‍ഡ് എന്എച്ചിനായി 4 കോടി, തോപ്പുംപടി ജംഗ്ഷനില്‍ ട്രാഫിക് ഡിവൈഡറുകള്‍ ലഭ്യമാക്കാന്‍ 50 ലക്ഷം, പെരുമ്പാവൂര്‍ നമ്പിള്ളി തോട്ടുവ റോഡ് നന്നാക്കാന്‍ അഞ്ചു കോടി.
പട്ടിമറ്റം പള്ളിക്കര റോഡ് നവീകരണത്തിന് മൂന്നുകോടി, കോതമംഗലം തൃക്കാരിയൂര്‍ നാടുകാണി റോഡ് മെച്ചപ്പെടുത്തല്‍, കല്‍വെര്‍ട്ട് നിർമാണം, എസ്എന്‍ഡിപി കവല കുഞ്ഞുതൊമ്മന്‍ റോഡ് നവീകരണം എന്നിവയ്ക്കായി അഞ്ചുകോടി.
മൂവാറ്റുപുഴയിലെ വാഴക്കുളം അരീക്കുഴ റോഡ് മെച്ചപ്പെടുത്താന്‍ 2.6 കോടി, കോതമംഗലം വാഴക്കുളം റോഡിനും കോഴിപ്പിള്ളി അടിവാട് മാര്‍ക്കറ്റ് റോഡിനുമായി അഞ്ചുകോടി, പിറവത്തെ മരിക കോഴിപ്പിള്ളി റോഡിനും മരിക വഴിത്തല ലിങ്ക് റോഡിനുമായി 2.49 കോടി.
ഞാറക്കല്‍ റെസ്റ്റ് ഹൗസിനു പുതിയ ബ്ലോക്ക് മന്ദിരത്തിനായി ഒന്നര കോടി രൂപയും അനുവദിച്ചു.