റോ​ജി എം.​ ജോ​ൺ എം​എ​ൽ​എ​യ്ക്കു മം​ഗ​ല്യം
Saturday, June 15, 2024 4:58 AM IST
കൊ​​​​ച്ചി: റോ​​​​ജി എം. ​​​​ജോ​​​​ൺ എം​​​​എ​​​​ൽ​​​​എ വി​​​​വാ​​​​ഹി​​​​ത​​​​നാ​​​​കു​​​​ന്നു. സ്വ​​​​ന്തം മ​​​​ണ്ഡ​​​​ല​​​​മാ​​​​യ അ​​​​ങ്ക​​​​മാ​​​​ലി​​​​യി​​​​ൽ​​​നി​​​​ന്നു ത​​​​ന്നെ​​​​യാ​​​​ണ് വ​​​​ധു. കാ​​​​ല​​​​ടി മാ​​​​ണി​​​​ക്ക​​​​മം​​​​ഗ​​​​ലം കോ​​​​ല​​​​ഞ്ചേ​​​​രി പൗ​​​​ലോ​​​​സി​​​​ന്‍റെ​​​​യും ലി​​​​സി​​​​യു​​​​ടെ​​​​യും മ​​​​ക​​​​ൾ ലി​​​​പ്സി​​​​യാ​​​​ണ് കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ യു​​​​വ എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​സ​​​​ഖി​​​​യാ​​​​കു​​​​ന്ന​​​​ത്. ഇ​​​​ന്‍റീ​​​​രി​​​​യ​​​​ർ ഡി​​​​സൈ​​​​ന​​​​റാ​​​​ണു ലി​​​​പ്സി.

റോ​​​​ജി​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും സ​​​​ഹോ​​​​ദ​​​​ര​​​​നും ലി​​​​പ്സി​​​​യു​​​​ടെ വീ​​​​ട്ടി​​​​ലെ​​​​ത്തി പെ​​​​ണ്ണു​​​​കാ​​​​ണ​​​​ൽ ച​​​​ട​​​​ങ്ങു ന​​​​ട​​​​ത്തി. അ​​​​ടു​​​​ത്ത ഞാ​​​​യ​​​​റാ​​​​ഴ്ച ഇ​​​​രു​​​​കു​​​​ടും​​​​ബ​​​​ങ്ങ​​​​ളും ചേ​​​​ർ​​​​ന്ന് വി​​​​വാ​​​​ഹ​​​​ത്തീ​​​​യ​​​​തി തീ​​​​രു​​​​മാ​​​​നി​​​​ക്കും. ജൂ​​​​ലൈ​​​​യി​​​​ൽ വി​​​​വാ​​​​ഹ​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് റോ​​​​ജി എം. ​​​​ജോ​​​​ൺ അ​​​​റി​​​​യി​​​​ച്ചു.

ക​​​​ണ്ണൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ത​​​​ളി​​​​പ്പ​​​​റ​​​​മ്പ് സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് 42കാ​​​​ര​​​​നാ​​​​യ റോ​​​​ജി. 2016 മു​​​​ത​​​​ൽ അ​​​​ങ്ക​​​​മാ​​​​ലി​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള എം​​​​എ​​​​ൽ​​​​എ​​​​യാ​​​​ണ്. അ​​​​ന്നു​​​മു​​​​ത​​​​ൽ താ​​​​മ​​​​സ​​​​വും അ​​​​ങ്ക​​​​മാ​​​​ലി​​​​യി​​​​ൽ​​​ത്ത​​​​ന്നെ.