വാക്കുകളില്ല... ആശ്വസിപ്പിക്കാൻ...
1429427
Saturday, June 15, 2024 4:58 AM IST
നെടുമ്പാശേരി: ദുഃഖം അടക്കിവയ്ക്കാൻ ബുദ്ധിമുട്ടുന്നവരുടെ കാഴ്ചകളായിരുന്നു ചുറ്റും. മകനെ, , പിതാവിനെ, സഹോദരങ്ങളെ, ജീവിത പങ്കാളിയെ, ഉറ്റചങ്ങാതിയെ... പെട്ടെന്നൊരു നാൾ അവരിലൊരാളെ നഷ്ടമായതിന്റെ നടുക്കവും സങ്കടവുമായിരുന്നു പലരുടെയും മുഖങ്ങളിൽ.
കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ഇന്നലെ പുലർച്ചെ മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും എത്തി. മരിച്ച തമിഴ്നാട് സ്വദേശികളുടെ ബന്ധുക്കളും മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ ആംബുലൻസുകളുമായി എത്തിയിരുന്നു.
മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം ഇവരെ കണ്ട് ആശ്വസിപ്പിക്കാനെത്തിയെങ്കിലും വാക്കുകൾക്കപ്പുറം നിശബ്ദതയായിരുന്നു ആ നിമിഷങ്ങൾ. മകൻ സിബിൻ ടി. ഏബ്രഹാമിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ പത്തനംതിട്ടയിൽ നിന്നു പിതാവ് ഏബ്രഹാം എത്തിയിരുന്നു.
തുടക്കത്തിൽ സങ്കടമടക്കിവച്ചു മാധ്യമങ്ങളോടും മറ്റുള്ളവരോടും അദ്ദേഹം വിവരങ്ങൾ പങ്കുവച്ചെങ്കിലും, മൃതദേഹം എത്തിയതോടെ അദ്ദേഹം നിലവിളിക്കുന്ന കാഴ്ച ചുറ്റുമുള്ളവർക്കും വേദനയായി. ഏബ്രഹാം ജോലി ചെയ്തിരുന്ന കന്പനിയിൽ തന്നെയായിരുന്ന സിബിനും ഉണ്ടായിരുന്നത്.