‘ഹൃദയത്തിലുള്ളത് പറയാം' പദ്ധതിയുമായി അപ്പോളോ ആശുപത്രി
1429420
Saturday, June 15, 2024 4:42 AM IST
അങ്കമാലി: ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാന്‍ പ്രത്യേക പദ്ധതിയുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഹൃദയ സംബന്ധമായ ആശങ്കകള്‍ പങ്കുവയ്ക്കാനും ഹൃദയാരോഗ്യസ്ഥിതി വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നതിനുമായി ‘ഹൃദയത്തിലുള്ളത് പറയാം' എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
ഹൃദയ സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ ലഭ്യമാകുന്ന വിദഗ്ധ ചികിത്സ എല്ലാവരിലേക്കും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ഷുഹൈബ് ഖാദര്‍ അറിയിച്ചു.
നാലുമാസത്തെ കാലാവധിയാണ് പദ്ധതിക്ക് ഉള്ളത്. പദ്ധതിയുടെ ഭാഗമായി തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. കൂടാതെ ആശുപത്രിയുടെ 15 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് കാര്‍ഡിയാക് മെഡിക്കല്‍ എമര്‍ജന്‍സി ഘട്ടങ്ങളില്‍ സൗജന്യ ആംബുലന്‍സ് സേവനം ലഭ്യമാക്കും. ആംബുലന്‍സ് സേവനങ്ങള്‍ക്കായി 1066 എന്ന നമ്പരില്‍ ബന്ധപ്പെടാം.
കൂടാതെ ഡോക്ടര്‍ കണ്സള്ട്ടേഷനില് 25 ശതമാനം കിഴിവ്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് സൗജന്യ ഇലക്ട്രോ കാര്ഡിയോഗ്രം, ആന്‍ജിയോപ്ലാസ്റ്റി, ആന്‍ജിയോഗ്രാം എന്നിവയ്ക്ക് പ്രത്യേക പാക്കേജ്, ഇന്‍ഷ്വറന്‍സ്, മെഡിസെപ് സേവനങ്ങള്‍ തുടങ്ങിയവയും ലഭ്യമാകും. ബുക്കിംഗിനായി 8137974649 എന്ന നമ്പരില്‍ ബന്ധപ്പെടണം. ഡോ. ഹര്‍ഷ ജീവന്, ഡോ. റിനറ്റ് സെബാസ്റ്റ്യന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.