അര്‍ബന്‍ ബാങ്ക് തട്ടിപ്പ്: നിക്ഷേപകരുടെ പ്രശ്നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എംഎല്‍എ
1429231
Friday, June 14, 2024 5:11 AM IST
അങ്കമാലി: അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവരുടെ പ്രശ്നങ്ങള്‍ സഹകരണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് റോജി എം.ജോണ്‍ എംഎല്‍എ പറഞ്ഞു.
അര്‍ബന്‍ സഹകരണ സംഘത്തിനു മുന്നില്‍ നടന്നുവരുന്ന റിലേ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാകാലങ്ങളില്‍ സംഘത്തില്‍ പരിശോധന നടത്തിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പേരിലും നടപടി ഉണ്ടാകേണ്ടതുണ്ടെന്നും എംഎല്‍എ പറഞ്ഞു.
നിക്ഷേപകരുടെ സമരത്തിന് ട്വന്റ20യുടെ എല്ലാവിധ പിന്തുണയും മുഖ്യപ്രഭാഷണം നടത്തിയ ചാര്‍ളി പോള്‍ ഉറപ്പുനല്‍കി. സമിതി പ്രസിഡന്റ് പി.എ.തോമസ് അധ്യക്ഷത വഹിച്ചു.