കെ.എ. ആഷ്നാ മോൾക്ക് സ്വീകരണം
1429225
Friday, June 14, 2024 5:04 AM IST
മൂവാറ്റുപുഴ : മഹാരാഷ്ട്ര നാഗ്പൂരിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ചാന്പ്യൻ ഓഫ് ചാന്പ്യൻസ് പട്ടം നേടി രണ്ട് സ്വർണ മെഡൽ സ്വന്തമാക്കിയ മൂവാറ്റുപുഴ നിർമല സ്കൂൾ വിദ്യാർഥിനി കെ.എ. ആഷ്നാ മോൾക്ക് സ്വീകരണം നൽകി.
ബാന്റ് മേളത്തിന്റെ അകന്പടിയോടെ ഹോളി മാഗി പള്ളിയിൽ നിന്നാരംഭിച്ച സ്വീകരണ റാലി നഗരംചുറ്റി നിർമല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സമാപിച്ചു.
എറണാകുളം ജില്ലാ പഞ്ചഗുസ്തി അസോസിയേഷൻ സെക്രട്ടറി പി.എസ്. സുമൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആഷ്നാമോൾക്ക് സ്കൂൾ പുരസ്കാരം നൽകി. ദേശീയ മത്സരത്തിൽ ഗ്രാൻഡ് മാസ്റ്റർ വിഭാഗത്തിൽ ഗോൾഡും സിൽവറും നേടിയ എറണാകുളം ജില്ല പഞ്ചഗുസ്തി അസോസിയേഷൻ ട്രഷററും നാഷണൽ റഫറിയുമായ കെ.എം. ബിജു,
ദേശീയ മത്സരത്തിൽ പങ്കെടുത്ത് സ്വർണം വെള്ളി മെഡലുകൾ സ്വന്തമാക്കിയ എ.എം. മധു, ആഷ്നയുടെ പരിശീലകൻ സുരേഷ് മാധവൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ദേശീയ പഞ്ചഗുസ്തി ചാന്പ്യനും, ഫെസി ബ്യൂട്ടി വേൾഡിന്റെ ഉടമസ്ഥയുമായ ഫെസി മോട്ടി വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി.
മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പിആർഒ സിബി അച്ചുതൻ മുഖ്യപ്രഭാഷണം നടത്തി. നിർമല ഹയർ സെക്കൻഡറി പ്രിൻസിപ്പൽ റവ. ഡോ. ആന്റണി പുത്തൻകളം, സ്കൂൾ അധ്യാപകൻ ഡോ. സോമി ജോണ്, കെ.കെ. രമേഷ് എന്നിവർ പ്രസംഗിച്ചു.