പേവിഷ ബാധയ്ക്കെതിരേ ബോധവത്കരണം
1429224
Friday, June 14, 2024 5:04 AM IST
കലൂർ: ഐപ്പ് മെമ്മോറിയൽ ഹൈസ്കൂളിൽ പേവിഷബാധയ്ക്കെതിരേ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ശ്രീജമോൾ പദ്ധതി വിശദീകരണം നടത്തി. പ്രധാനാധ്യാപകൻ ഷാബു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെൽത്ത് ക്ലബ് കോ-ഓർഡിനേറ്റർ സ്മിത ലിജു ക്ലാസ് നയിച്ചു. ആർബിഎസ്കെ ഓഫീസർ സോണിയ സെബാസ്റ്റ്യൻ പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അധ്യാപകരായ സാജൻ ജോസഫ്, ജോസഫ് ജെയ്സണ്, സജി ചെറിയാൻ, അഷ്ബിൻ മാത്യു, നൈസി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.