പുത്തന്‍കുരിശ് ബിടിസി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷ പദ്ധതി
1429223
Friday, June 14, 2024 5:04 AM IST
കൊച്ചി: പുത്തന്‍കുരിശ് ബിടിസി പബ്ലിക് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷ പദ്ധതിക്ക് തുടക്കമായി. ചുണ്ടി പിനാക്കല് എഡ്യൂക്കേഷന്‍ സെന്ററിന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം പിനാക്കല് എഡ്യൂക്കേഷന്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വിഷ്ണു എന്‍. മോഹന്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് പത്രം കൈമാറി നിര്‍വഹിച്ചു. സ്കൂള്‍ ഡയറക്ടര്‍ എം.വി. ചെറിയാന് അധ്യക്ഷത വഹിച്ചു.
സീനിയര്‍ പ്രിന്‍സിപ്പാള്‍ എല്‍സി.സി. കുരുവിള, പ്രിന്‍സിപ്പല്‍ പി. ഷൈജോ, സ്റ്റാഫ് സെക്രട്ടറി കെ.എം.ബിനി, രാജീവ് എന്നിവര്‍ പ്രസംഗിച്ചു.