സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ഉ​ന്ന​മ​ന​മാ​ക​ണം പി​തൃ​വേ​ദി​യു​ടെ ല​ക്ഷ്യം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Monday, May 27, 2024 6:55 AM IST
മൂ​വാ​റ്റു​പു​ഴ: സ​മൂ​ഹ​ത്തി​ൽ ന​ല്ല കു​ടും​ബ​ത്തി​ന് ജ​ന്മം ന​ൽ​കു​ന്ന​വ​രാ​യി​രി​ക്ക​ണം കു​ടും​ബ​നാ​ഥ​ന്മാ​രാ​യ പി​താ​ക്ക​ന്മാ​രെ​ന്ന് കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. മൂ​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന പി​തൃ​വേ​ദി കോ​ത​മം​ഗ​ലം രൂ​പ​ത പ്ര​ഥ​മ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. കു​ടും​ബ​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​യും സ്നേ​ഹ​ത്തി​ൽ ഒ​രു​മി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന ന​ല്ല വ്യ​ക്തി​ത്വ​ങ്ങ​ളാ​യും കു​ടും​ബ​നാ​ഥ​ന്മാ​ർ മാ​റ​ണ​മെ​ന്നും കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ഭ​യു​ടെ​യും ഉ​ന്ന​മ​ന​മാ​യി​രി​ക്ക​ണം പി​തൃ​വേ​ദി​യു​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ഷ​പ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ക്യ​ത്തി​ന്‍റെ പ്ര​തീ​ക​ങ്ങ​ളാ​യി കു​ടും​ബം സ​മൂ​ഹ​ത്തി​ൽ മാ​റ​ണ​മെ​ന്നും കു​ടും​ബ​നാ​ഥ​ന്മാ​ർ മ​ക്ക​ളെ ദൈ​വ​വി​ശ്വാ​സ​ത്തി​ൽ വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ബി​ഷ​പ് പ​റ​ഞ്ഞു. പി​തൃ​വേ​ദി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കി​ഴ​ക്കേ​യി​ൽ, പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ് ഏ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റ് ധേ​ബാ​ർ ജോ​സ​ഫ്, ബ്ര​ദ​ർ ഔ​സേ​പ്പ​ച്ച​ൻ പു​തു​മ​ന, ജോ​ണ്‍​സ​ണ്‍ ക​റു​ക​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഡി​സി​എ​ൽ കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സെ​മി​നാ​ർ ന​യി​ച്ചു. രൂ​പ​ത സെ​ക്ര​ട്ട​റി ജി​ജി പോ​ൾ പു​ളി​ക്ക​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ആ​ര​ക്കു​ഴ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​യി, മു​ത​ല​ക്കോ​ടം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സ​ജി മാ​ത്യു കാ​ഞ്ഞി​ര​മ​ല​യി​ൽ, കോ​ത​മം​ഗ​ലം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സോ​ണി പാ​ന്പ​ക്ക​ൽ, ഫാ​മി​ലി അ​പ്പ​സ്തോ​ല​റ്റ് പ്ര​സി​ഡ​ന്‍റ് ഡി​ഗോ​ൾ കെ. ​ജോ​ർ​ജ്, ക​രി​മ​ണ്ണൂ​ർ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ്, ജോ​ളി മു​രി​ങ്ങ​മ​റ്റം എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.