മാഞ്ഞാലിയിൽ മണ്ണിടിച്ചിൽ
1424931
Sunday, May 26, 2024 3:36 AM IST
കരുമാലൂർ: കനത്ത മഴയെതുടർന്നു മാഞ്ഞാലിയിൽ മണ്ണിടിച്ചിൽ. കരുമാലൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ മാഞ്ഞാലി ചർച്ച് റോഡിന്റെ ഒരു വശമാണു വെള്ളിയാഴ്ച രാത്രി ഇടിഞ്ഞത്. റോഡ് ഇടിഞ്ഞു മാഞ്ഞാലി ചരുപറമ്പിൽ സക്കീറിന്റെ വീടിന്റെ വശത്താക്കാണു വീണത്. ഈ സമയം ഇതുവഴി ആരും പോകാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
മണ്ണിടിച്ചിൽ സംഭവിച്ചതോടെ റോഡ് താൽക്കാലികമായി അടച്ചു. ഭൂരേഖ തഹസിൽദാർ ടോമി സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗം ടി.എ. മുജീബ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വില്ലേജ് അസിസ്റ്റന്റ് രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.