റോഡപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു
1424053
Tuesday, May 21, 2024 10:34 PM IST
ഉദയംപേരൂർ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തിങ്കളാഴ്ച രാത്രി 11ന് വൈക്കം റോഡിൽ കാരപ്പറന്പിന് സമീപമുണ്ടായ അപകടത്തിൽ കാഞ്ഞിരമറ്റം തണ്ടാകുന്നത്ത് ജമാൽ (65) ആണ് മരിച്ചത്. കബറടക്കം നടത്തി. ഭാര്യ: ശൈല ബീഗം. മക്കൾ: ഷാഭിയ ബീഗം, ജാസ്മിൻ.