കിടങ്ങേൻ ഫാമിലി അസോ. വാർഷികം
1423969
Tuesday, May 21, 2024 6:53 AM IST
അങ്കമാലി: കിടങ്ങേൻ ഫാമിലി അസോസിയേഷൻ 25-ാം വാർഷിക പരിപാടി നടത്തി. മലയാറ്റൂർ നീലീശ്വരം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ റോജി എം. ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. 25 വർഷം തുടർച്ചയായി അസോസിയേഷന്റെ പ്രസിഡന്റായി പ്രവർത്തിച്ചുവരുന്ന കെ.ഡി. പാപ്പുവിനെ ചടങ്ങിൽ ആദരിച്ചു.
മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് വിൻസൻ കോയിക്കര വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു. രക്ഷാധികാരി ഫാ. പൗലോസ് കിടങ്ങേൻ മുഖ്യപ്രഭാഷണം നടത്തി. വിവാഹിതരായി 50 വർഷം കഴിഞ്ഞവരെ മുൻ രക്ഷാധികാരി ഫാ. സേവ്യർ കിടങ്ങേൻ ആദരിച്ചു. സിസ്റ്റർ ഹെർബറ്റ് കിടങ്ങേൻ വിവാഹിതരായി 25 വർഷം കഴിഞ്ഞവരെ ആദരിച്ചു.
ജീവദാൻ കോണ്‍വന്റ് മദർ സുപ്പീരിയർ സിസ്റ്റർ വിൻസി കോനുക്കുടി എസ്എസ്എൽഎസി അവാർഡ് ദാനം നടത്തി. അസോസിയേഷന് ഭാരവാഹികളായ കെ.വി. ജോസ്, കെ.പി. ഷാജി, കെ.പി. പോൾ, കെ.പി. ഷൈജു എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്നേഹവിരുന്ന്.