ഷോക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
1423830
Monday, May 20, 2024 11:30 PM IST
വടക്കേക്കര: ഷോക്കേറ്റ് ചികിത്സയിലായിരുന്ന മുറവൻതുരുത്ത് കളത്തിപ്പറന്പിൽ കെ.എം. അലി (58) മരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 5.30 ന് ഇരുന്പുതോട്ടി ഉപയോഗിച്ച് വീട്ടുവളപ്പിലെ കടച്ചക്ക പറിക്കുന്പോഴാണ് സമീപത്തെ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റത്.
പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അലിയെ പരിക്ക് ഗുരുതരമായതിനാൽ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: സീനത്ത്.