ചാ​ഴി​കാ​ട​ന് പി​റ​വ​ത്ത് ഊ​ഷ്മള സ്വീ​ക​ര​ണം
Saturday, April 13, 2024 4:20 AM IST
പി​റ​വം: കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ പി​റ​വം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടാം ഘട്ട പ​ര്യ​ട​ന​ത്തി​ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.

വോ​ട്ട​ർ​മാ​ർ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ച​ത്. ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​നം അ​ന്ത്യാ​ലി​ൽ സ​മാ​പി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കാ​ൻ കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളു​മാ​യാ​ണ് ക​ർ​ഷ​ക​ർ എ​ത്തി​യ​ത്.

ഇ​ല​ഞ്ഞി​യി​ൽ നി​ന്ന് നൂ​റി​ലേ​റെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പി​റ​വം ന​ഗ​ര​സ​ഭ​യി​ലെ ഇ​ല്ലി​ക്ക മു​ക്ക​ട​യി​ലേ​ക്കെ​ത്തി. പാ​ല​ച്ചു​വ​ട്, ആ​ശു​പ​ത്രി​പ്പ​ടി, മു​ള​ക്കു​ളം പ​ള്ളി​പ്പ​ടി, ക​ള​മ്പൂ​ക്കാ​വ്, പു​ളി​ന്താ​നം, കോ​ട്ട​പ്പു​റം, പാ​ഴൂ​ർ സ്കൂ​ൾ, പി​റ​വം ടൗ​ൺ വ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഓ​ണ​ക്കൂ​ർ പ​ള്ളി​പ്പ​ടി​യി​ൽ നി​ന്ന് പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​നം ആ​രം​ഭി​ച്ചു. തൊ​ടു​വ​ക്കു​ഴി, അ​ഞ്ച​ൽ​പ്പെ​ട്ടി, കൈ​നി, പാ​മ്പാ​ക്കു​ട, നെ​യ്ത്തു​ശാ​ല​പ്പ​ടി, പി​റ​മാ​ടം ഉ​ൾ​പ്പെ​ടെ 12 കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ക​ട​ന്നു. നാ​വോ​ളി​മ​റ്റ​ത്തു നി​ന്നാ​രം​ഭി​ച്ച് 13 സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ പി​ന്നി​ട്ട് കാ​ക്കൂ​ർ അ​ണ്ടി​ച്ചി​റ​യി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു.

ഇ​ട​യാ​ർ ഓ​ല​ക്കാ​ടു നി​ന്നാ​ണ് കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ലെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. ചെ​ള്ള​യ്ക്ക​പ്പ​ടി, കാ​ലി​ക്ക​റ്റ് ക​വ​ല, മം​ഗ​ല​ത്തു​താ​ഴം, ചോ​ര​ക്കു​ഴി തു​ട​ങ്ങി 13 സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ പി​ന്നി​ട്ട് ത​ളി​ക്കു​ന്നി​ൽ സ​മാ​പി​ച്ചു.

സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​പി. സ​ലിം, എ.​ഡി. ഗോ​പി, പി.​എ​സ്. മോ​ഹ​ന​ൻ, സി.​എ​ൻ. സ​ദാ​മ​ണി, സി.​കെ. പ്ര​കാ​ശ്, രാ​ജു തെ​ക്ക​ൻ, സോ​ജ​ൻ ജോ​ർ​ജ്, എം.​എ​ൻ. കേ​ശ​വ​ൻ, ബേ​സി​ൽ സ​ണ്ണി, അ​ഖി​ൽ ദാ​സ്, എ​സ്. കൃ​ഷ്ണ​ദാ​സ്, മേ​രി ഹ​ർ​ഷ, സോ​മ​ൻ വ​ല്ല​യി​ൽ, ഒ.​എ​ൻ. വി​ജ​യ​ൻ, അ​നി​ൽ ചെ​റി​യാ​ൻ, വ​ർ​ഗീ​സ് മാ​ണി,

ജി​നു അ​ഗ​സ്റ്റി​ൻ, സ​ണ്ണി കു​ര്യാ​ക്കോ​സ്, എം.​ആ​ർ. സു​രേ​ന്ദ്ര​നാ​ഥ്, ഫെ​ബീ​ഷ് ജോ​ർ​ജ്, ബി​നീ​ഷ് തു​ള​സീദാ​സ്, പി.​യു. വ​ർ​ഗീ​സ്, സ​ന​ൽ ച​ന്ദ്ര​ൻ, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്മാരാ​യ വി​ജ​യ ശി​വ​ൻ, ജൂ​ലി സാ​ബു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ മോ​ൾ പ്ര​കാ​ശ്, എ.​എ​സ്. രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.