ഇടവകകളെ കാർബൺ ന്യൂട്രലാക്കും
Friday, April 12, 2024 4:20 AM IST
കൊ​ച്ചി: കേ​ര​ള​ത്തി​ൽ ഇ​ട​വ​ക​ത​ല​ത്തി​ൽ നെ​റ്റ് സീ​റോ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​മെ​ന്ന് ക​ത്തോ​ലി​ക്കാ സ​ഭ. ഇ​ട​വ​ക​ക​ളും സ്ഥാ​പ​ന​ങ്ങ​ളും രൂ​പ​ത​ക​ളും കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ അ​ഥ​വാ നെ​റ്റ് സീ​റോ ആ​യി​ മാ​റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ശി​ൽ​പ​ശാ​ല​യി​ലാ​ണ് ഈ ​തീ​രു​മാ​നം.

അ​തി​നാ​യി, തീ​ര​ദേ​ശം മ​ല​യോ​രം, പ​ട്ട​ണ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വയ്ക്ക്‌ വെ​വ്വേ​റെ കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ മാ​നു​വ​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​നാ​യി ഒ​രു വി​ദ​ഗ്ധ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്ന് കെ​സി​ബി​സി ജെ​പി​ഡി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ അ​റി​യി​ച്ചു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഠി​ന വേ​ന​ലും ശു​ദ്ധ​ജ​ല ക്ഷാ​മ​വും അ​തി​വ​ർ​ഷ​വും മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ൽ, പ്ര​കൃ​തി പ​രി​പോ​ഷ​ണ​ത്തി​ലൂ​ന്നി​യു​ള്ള ക​ർ​മ​പ​രി​പാ​ടി​ക​ൾ കാ​ലോ​ചി​ത​മാ​യി ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പി​ലാ​ക്കു​ക​യെ​ന്ന​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് ‘നെ​റ്റ് സീ​റോ’ അ​ഥ​വാ കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ ന​ട​പ്പാ​ക്കു​ന്ന​ത്.

പ​രി​സ്ഥി​തി പ​രി​പോ​ഷ​ണ​ത്തെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ ധാ​ർ​മി​ക ബോ​ധം വ​ള​ർ​ത്തി വ​രും​ത​ല​മു​റ​യ്ക്കു വാ​സ​യോ​ഗ്യ​മാ​ക്കു​ക​യെ​ന്ന കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം നി​റ​വേ​റ്റു​ക എ​ന്ന​താ​ണ് കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ ഇ​ട​വ​ക​ക​ൾ എ​ന്ന മു​ന്നേ​റ്റ​ത്തി​ലൂ​ടെ സ​ഭ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്ത സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ​റ​ഞ്ഞു.


നീ​തി​പൂ​ർ​വ​ക​വും സ​മ​ഗ്ര​വു​മാ​യ പ്ര​കൃ​തി പോ​ഷ​ണം ഉ​റ​പ്പു​വ​രു​ത്തി വി​ക​സ​നം സാ​ധ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ഭ​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും സവി​ശേ​ഷ ദൗ​ത്യ​വു​മാ​യി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കാ​ണ​ണ​മെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കെ​സി​ബി​സി​യു​ടെ നീ​തി​ക്കും സ​മാ​ധാ​ന​ത്തി​നും വി​ക​സ​ന​ത്തി​നും വേ​ണ്ടി​യു​ള്ള ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​റ​ഞ്ഞു.

സി​ബി​സി​ഐ​യു​ടെ പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ക​മ്മീ​ഷ​ൻ ബി​ഷ​പ് ഡോ. ​ആ​ൽ​വി​ൻ ഡി ​സി​ൽ​വ മു​ഖ്യ ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് ചെ​യ​ർ​മാ​ൻ ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ ച​ർ​ച്ച​ക​ൾ നി​യ​ന്ത്രി​ച്ച് സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി.

വി​ദ​ഗ്ധ​ സ​മി​തി അം​ഗ​ങ്ങ​ളാ​യി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​സാ​ബു ജോ​സ​ഫ്, കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ കാ​ലാ​വ​സ്ഥാ നീ​തി ലീ​ഡും ജ​ല​ശാ​സ്ത്ര​ജ്ഞ​നു​മാ​യ ഡോ. ​വി.​ആ​ർ. ഹ​രി​ദാ​സ്, ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ൽ, ഫാ. ​സ​ജി ജോ​സ​ഫ്, ജെ​യ്സ് ജോ​സ​ഫ്, ഡോ. ​ജോ​സ​ഫ് ക​ല്ല​റ​യ്ക്ക​ൽ, ജോ​സ് മൂ​ഞ്ഞേ​ലി, ഡോ. ​ജോ​ഷി ചെ​റി​യാ​ൻ, ഡോ. ​ദീ​പ ജി. ​മു​രി​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ നെ​റ്റ് സീ​റോ ഇ​ട​വ​ക​യാ​യി അ​റി​യ​പ്പെ​ടു​ന്ന പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പൊ​ൻ​ക​ണ്ടം ഇ​ട​വ​ക​യെ മാ​തൃ​ക​യാ​ക്കി​യാ​ണ് നെ​റ്റ് സീ​റോ പാ​രി​ഷ് ശി​ല്പ​ശാ​ല പ​ഠ​നം ന​യി​ച്ച​ത്.