അനധികൃത ടെണ്ടർ: പ്രതിപക്ഷം സമ്മതിച്ചില്ല: നടപടി റദ്ദാക്കി
1396286
Thursday, February 29, 2024 3:51 AM IST
കരുമാലൂർ: മാഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടത്തുന്ന നിർമാണ പ്രവർത്തനങ്ങളുടെ പരസ്യ ബോർഡുകളുടെ ടെണ്ടർ നടപടിയിൽ പ്രതിപക്ഷം ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് ടെൻഡർ നടപടികൾ റദ്ദാക്കി.
അനധികൃത ടെണ്ടർ നടപടി അംഗീകരിക്കാൻ പ്രതിപക്ഷം സമ്മതിക്കാത്തതിനാൽ ടെണ്ടർ നടപടി റദ്ദ് ചെയ്ത് പുതിയ ടെണ്ടർ ക്ഷണിക്കുവാൻ പഞ്ചായത്ത് അടിയന്തര ഭരണസമതി യോഗം തീരുമാനിച്ചു.
ഈ വർഷം സോഷ്യൽ ഓഡിറ്റ് വിഭാഗത്തിൽ നടന്ന ഓഡിറ്റിൽ മുപ്പതോളം വർക്കുകളിൽ ക്രമക്കേട് കണ്ടെത്തി ഓഡിറ്റ് ഒബ്ജക്ഷൻ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നടന്ന മുഴുവൻ പ്രവർത്തികളും വിജിലൻസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷമായ യുഡിഎഫ് അംഗങ്ങൾ ആവശ്യമുന്നയിച്ചു. കരുമാലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി യോഗത്തിൽ അധ്യക്ഷത വഹിച്ചു.