17 ലക്ഷത്തിന്റെ സ്വർണം പിടികൂടി
1395864
Tuesday, February 27, 2024 6:24 AM IST
നെടുമ്പാശേരി: ഷൂസിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 17 ലക്ഷം രൂപ വില വരുന്ന സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ പാലക്കാട് സ്വദേശി രജീഷ് എന്ന യാത്രക്കാരനാണ് പിടിയിലായത്.
340 ഗ്രാം തൂക്കം വരുന്ന സ്വർണം പേസ്റ്റ് രൂപത്തിലാക്കിയാണ് രണ്ട് പായ്ക്കറ്റുകളിലാക്കി ഷൂസിനകത്ത് ഒളിപ്പിച്ചിരുന്നത്. വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ചിരുന്ന 34 ലക്ഷം രൂപയുടെ സ്വർണം ഉൾപ്പെടെ 51 ലക്ഷം രൂപയുടെ സ്വർണം ഞായറാഴ്ച പിടികൂടിയിരുന്നു.