അ​പ​ക​ട​ക്കെ​ണി​യാ​യി ക​ലു​ങ്ക് ഭി​ത്തി
Monday, February 26, 2024 1:19 AM IST
കോ​ത​മം​ഗ​ലം: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ റോ​ഡി​ൽ ക​ലു​ങ്ക് ഭി​ത്തി ഉ​യ​ർ​ത്തി നി​ർ​മ്മി​ക്കാ​ത്ത​ത് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. കോ​ത​മം​ഗ​ലം പെ​രു​ന്പ​ൻ​കു​ത്ത് റോ​ഡി​ന്‍റെ മ​ല​യീ​ൻ​കീ​ഴ് മു​ത​ൽ പു​ന്നേ​ക്കാ​ട് ക​വ​ല വ​രെ​യു​ള്ള എ​ട്ടു കി​ലോ​മീ​റ്റ​ർ റോ​ഡ് പ​ണി ആ​റു​വ​ർ​ഷ​ത്തെ പ്ര​യ​ത്ന​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

റോ​ഡി​ന് വീ​തി കൂ​ട്ടി ഉ​യ​ർ​ത്തി പ​ണി​ത​പ്പോ​ൾ ഈ ​ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന ക​ലു​ങ്ക് ഭി​ത്തി അ​തി​ന് അ​നു​സ​രി​ച്ച് ഉ​യ​ർ​ത്തി പ​ണി​യാ​ത്ത​താ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​വു​ന്ന​ത്.


കീ​രം​പാ​റ​യ്ക്കും ഊ​ഞ്ഞാ​പ്പാ​റ​യ്ക്കും ഇ​ട​യി​ൽ വ​ള​വി​ലാ​ണ് ക​ലു​ങ്ക് തു​റ​ന്ന് കി​ട​ക്കു​ന്ന​ത്. ക​ലു​ങ്കി​ന്‍റെ താ​ഴ്ച ഭാ​ഗ​ത്ത് ചെ​ടി​വ​ള​ർ​ന്നി​രി​ക്കു​ന്ന​തും ഐ​റി​ഷ് ഡ്രൈ​നേ​ജി​നോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​തും മൂ​ലം ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​നാ​യി വ​ള​വ് ചേ​ർ​ത്ത് എ​ടു​ക്കു​ന്പോ​ൾ കു​ഴി​യി​ൽ ചാ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.