സംഘട്ടനം: നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍
Wednesday, June 7, 2023 1:15 AM IST
കൊ​ച്ചി: സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് യു​വാ​ക്ക​ള്‍ ഏ​റ്റു​മു​ട്ടി​യ കേ​സി​ല്‍ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍. പ​ള്ളു​രു​ത്തി ക​ച്ചേ​രി​പ്പ​ടി എം​എ​ല്‍​എ റോ​ഡ് മം​ഗ​ത്തു​വീ​ട്ടി​ല്‍ ഗ​ഫൂ​ര്‍ (36), ക​ണ്ണ​മാ​ലി ചെ​റി​യ​ക​ട​വ് ഒ​റ്റ​പ്പ​റ​മ്പി​ല്‍ അ​ഖി​ല്‍ എ​ന്ന മി​ഷെ​ല്‍ അ​ഖി​ല്‍ (21), പ​റ​വൂ​ര്‍ ചി​റ്റാ​റ്റു​ക​ര നോ​ര്‍​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ നി​ഷാ​ദ് (40), മ​ട്ടാ​ഞ്ചേ​രി കൊ​ച്ച​ങ്ങാ​ടി തു​ണ്ടി​പ്പ​റ​മ്പി​ല്‍ റി​യാ​സ് (47) എ​ന്നി​വ​രെ​യാ​ണ് സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വി​ധ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണി​വ​ര്‍.
തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​നു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ല്‍ ഗ​ഫൂ​റി​ന്‍റെ ത​ല​യ്ക്ക് വെ​ട്ടേ​റ്റി​രു​ന്നു. മ​റ്റു ര​ണ്ടു​പേ​ര്‍​ക്കും പ​രി​ക്കേ​റ്റു. റി​യാ​സി​ന്‍റെ ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ച് ഗ​ഫൂ​ര്‍ ഫോ​ണി​ലൂ​ടെ മോ​ശ​മാ​യി സം​സാ​രി​ച്ച​താ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം.
തു​ട​ര്‍​ന്ന് റി​യാ​സ് ര​ണ്ടു കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി ഗ​ഫൂ​റി​നെ​യും സം​ഘ​ത്തെ​യും ആ​ക്ര​മി​ച്ചു.
സെ​ന്‍​ട്ര​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നീ​ഷ് ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.