140 പേ​ർ പെ​രി​യാ​ർ ഒന്നിച്ച് നീ​ന്തി​ക്ക​യ​റി
Monday, June 5, 2023 12:26 AM IST
ആ​ലു​വ: നീ​ന്ത​ൽ പ​രി​ശീ​ല​ന ക്ല​ബി​ന്‍റെ 14ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​നു​ബ​ന്ധി​ച്ച് പെ​രി​യാ​റി​ൽ മെ​ഗാ നീ​ന്ത​ൽ ന​ട​ത്തി 140 നീ​ന്ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ. നീ​ന്ത​ൽ പ​രി​ശീ​ല​ക​ൻ സ​ജി വാ​ള​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ടി​നെ ആ​വേ​ശ​ത്തി​ലാ​ക്കി ആ​റു വ​യ​സു​കാ​ര​ൻ മു​ത​ൽ 53 വ​യ​സു​കാ​ര​ൻ വ​രെ പ​ങ്കെ​ടു​ത്ത മെ​ഗാ നീ​ന്ത​ൽ ന​ട​ന്ന​ത്.

അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. 780 മീ​റ്റ​ർ പു​ഴ നീ​ന്തി​യെ​ത്തി​യ 140 പേ​രെ​യും അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഹ​ർ​ഷി​ൽ ആ​ർ. മീ​ന, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഉ​ഷ ബി​ന്ദു​മോ​ൾ, ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ. ​ജോ​ത്സ​ന നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മാ​ല​യി​ട്ട് സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ലു​വ മ​ണ​പ്പു​റം മ​ണ്ഡ​പം ക​ട​വി​ൽ നി​ന്നാ​രം​ഭി​ച്ച് മ​ണ​പ്പു​റം ദേ​ശം ക​ട​വി​ൽ നീ​ന്തി​ക​യ​റി​യ​വ​രി​ൽ ആ​റു​വ​യ​സു​ള്ള യ​ഷി​ൻ വി​ജ​യ്കൃ​ഷ്ണ മു​ത​ൽ 53 വ​യ​സു​കാ​ര​ൻ കി​ഴ​ക്ക​മ്പ​ലം ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സോ​യി വ​രെ ഉ​ണ്ടാ​യി​രു​ന്നു. 22 കു​ട്ടി​ക​ൾ 11 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രാ​യി​രു​ന്നു.

ഇ​ത്ത​വ​ണ വേ​ന​ൽ​ക്കാ​ല നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​യ​ത് 1,620 പേ​രാ​ണ്. വ​ള​രെ ദൂ​ര​ത്തു നി​ന്നു പോ​ലും പ​ല​രും കു​ടും​ബ​മാ​യാ​ണ് നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​യി​രു​ന്ന​ത്. 14 വ​ർ​ഷം കൊ​ണ്ട് 8,000 ഓ​ളം പേ​രെ നീ​ന്ത​ൽ പ​രി​ശീ​ലി​പ്പി​ച്ച​തി​ൽ 1,800 പേ​ർ ആ​ലു​വ പെ​രി​യാ​ർ നീ​ന്തി ക​ട​ന്ന​താ​യും, അ​തി​ൽ 10 പേ​ർ ശാ​രീ​രി​ക പ​രി​മി​തി ഉ​ള്ള​വ​രാ​യി​രു​ന്നെ​ന്നും സ​ജി വാ​ള​ശേ​രി പ​റ​ഞ്ഞു.