മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ല്‍ 60 ല​ക്ഷം ലാ​ഭി​ക്കാ​നാ​യെ​ന്ന് മേ​യ​ര്‍
Sunday, June 4, 2023 7:32 AM IST
ബ്ര​ഹ്മ​പു​ര​ത്തേ​ക്കു​ള്ള മാ​ലി​ന്യ നീ​ക്ക​ത്തി​ലും പു​തി​യ മാ​ലി​ന്യ സം​സ്‌​ക​ര​ണ രീ​തി​ക​ളി​ലൂ​ടെ​യും 60 ല​ക്ഷം രൂ​പ ഓ​രോ മാ​സ​വും ല​ഭി​ക്കാ​നാ​യെ​ന്ന് മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍. ഈ ​ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലേ​റി​യ 2020 ഡി​സം​ബ​റി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 1.70 കോ​ടി രൂ​പ​യാ​ണ് മാ​സം തോ​റും ചെ​ല​വ​ഴി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ 2023ൽ1.27 ​കോ​ടി​യാ​യി കു​റ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.

ബ്ര​ഹ്മ​പു​ര​ത്തെ മാ​ലി​ന്യ പ്ലാ​ന്‍റി​ന്‍റെ ഓ​പ്പ​റേ​ഷ​നും മെ​യി​ന്‍റ​ന​ന്‍​സി​നു​മാ​യി 2020 ഡി​സം​ബ​റി​ല്‍ 40.78 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു. 2023 ല്‍ ​അ​ത് 30.84 ല​ക്ഷ​മാ​ക്കി കു​റ​ക്കാ​നാ​യി. ലോ​റി വാ​ട​ക ഇ​ന​ത്തി​ല്‍ 2020 ല്‍ ​ചെ​ല​വാ​ക്കി​യി​രു​ന്ന 71.62 ല​ക്ഷം രൂ​പ 2023 ല്‍ 61.81 ​ല​ക്ഷ​മാ​യും കു​റ​ച്ചു.