ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി എ​റ​ണാ​കു​ളം നോ​ര്‍​ത്തിൽ പി​ടി​യിൽ
Sunday, June 4, 2023 7:32 AM IST
കൊ​ച്ചി: വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 15 കു​പ്പി ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി മൂ​ന്നു​യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. അസം നാ​ഗോ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ ര​ജു​ല്‍ ഇ​സ്ലാം(26), ഹു​സൈ​ന്‍ അ​ലി(23), അ​ഫ്ജു​ദീ​ന്‍(24) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് എ​സ്‌​ഐ ടി.​എ​സ്. ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.

15 പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1.39 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​ര്‍ ഇ​വ​രി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ര​ണ്ടി​ന് വൈ​കു​ന്നേ​രം മ​ണ​പ്പാ​ട്ടി പ​റ​മ്പ് ചെ​റു​ക്ക​പ്പാ​ല​ത്തി​ന് സ​മീ​പം ബ്രൗ​ണ്‍​ഷു​ഗ​ര്‍ വി​ല്പ​ന​യ്ക്കാ​യി ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.