അ​സം സ്വ​ദേ​ശി​ ഹെ​റോ​യി​നു​മാ​യി ആലുവയിൽ പി​ടി​യിൽ
Sunday, June 4, 2023 7:32 AM IST
ആ​ലു​വ: ആ​ലു​വ റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ അ​സം സ്വ​ദേ​ശി​യി​ൽ നി​ന്ന് മു​പ്പ​തു ഗ്രാം ​ഹെ​റോ​യി​ൻ പി​ടി​കൂ​ടി. ആ​സാം മൊ​റി​ഗ​ൺ സ്വ​ദേ​ശി മി​ർ​ജു​ൽ(26) ആ​ണ് ആ​ലു​വ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ആ​ലു​വ റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​സാ​മി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന ഹെ​റോ​യി​ൻ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​റ​വൂ​ർ ചെ​റി​യ​പ്പി​ള്ളി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. 25000 രൂ​പ​യ്ക്ക് വാ​ങ്ങി നാ​ലി​ര​ട്ടി വി​ല​യ്ക്ക് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ​യി​ട​യി​ൽ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഡി​വൈ​എ​സ്പി പി.​പി. ഷം​സ്, ആ​ലു​വ എ​സ്എ​ച്ച്ഒ എം.​എം. മ​ഞ്ജു ദാ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.