അ​ടു​ക്ക​ള​ത്തോ​ട്ടം ഒ​രു​ക്കി​ക്കോ​ളൂ; വി.​എം. സു​ധീ​ര​ൻ സ​മ്മാ​ന​വു​മാ​യെ​ത്തും
Sunday, June 4, 2023 7:22 AM IST
കൊ​ച്ചി: വീ​ടു​ക​ളി​ൽ വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് സ​മ്മാ​ന​പ​ദ്ധ​തി​യു​മാ​യി മു​ൻ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ വി.​എം. സു​ധീ​ര​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തോ​പ്പും​പ​ടി ഔ​വ​ർ ലേ​ഡീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സു​ധീ​ര​ൻ അ​ടു​ക്ക​ള​ത്തോ​ട്ട മ​ത്സ​രം പ്ര​ഖ്യാ​പി​ച്ചു.

മി​ക​ച്ച അ​ടു​ക്ക​ള​ത്തോ​ട്ടം ഒ​രു​ക്കു​ന്ന​വ​ർ​ക്ക് 18000 രൂ​പ​യു​ടെ കാ​ഷ് പ്രൈ​സു​ക​ൾ ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. സ്കൂ​ളി​ലെ അ​ധ്യ​യ​ന​വ​ർ​ഷാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണു സു​ധീ​ര​ൻ അ​ടു​ക്ക​ള​ത്തോ​ട്ട മ​ത്സ​രം പ്ര​ഖ്യാ​പി​ച്ച​ത്. പ​ഠ​ന​ത്തി​നൊ​പ്പം, സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സി ച​ക്കാ​ല​ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് സു​മി​ത്ത്, കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ ഷീ​ബ ഡൂ​റോം , തോ​പ്പും​പ​ടി എ​സ്ഐ സെ​ബാ​സ്റ്റ്യ​ൻ ചാ​ക്കോ, പ്രധാനാധ്യാപിക സി​സ്റ്റ​ർ‌ മോ​ളി ദേ​വ​സി, സി​സ്റ്റ​ർ ബീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.