കൊ​ച്ചി നി​വാ​സി​ക​ളോ​ട് നഗരസഭയുടെ യു​ദ്ധ പ്ര​ഖ്യാപനം: വി.​ഡി.​ സ​തീ​ശ​ന്‍
Sunday, May 28, 2023 6:44 AM IST
കൊ​ച്ചി: സ്ഥ​ല​പ​രി​മി​തി മൂ​ലം പ്ര​യാ​സ​പ്പെ​ടു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ പ​ദ്ധ​തി​യു​ടെ പേ​രി​ല്‍ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന ന​ഗ​ര​സ​ഭ, ന​ഗ​ര​വാ​സി​ക​ളോ​ട് യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ന്‍. മാ​ലി​ന്യ മാ​ഫി​യ​യു​ടെ മ​റ​വി​ല്‍ കൊ​ച്ചി​ന്‍ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ന​ട​ക്കു​ന്ന കൊ​ള്ള​ക്കെ​തി​രെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ന​യി​ക്കു​ന്ന വാ​ഹ​ന പ്ര​ച​ര​ണ​ജാ​ഥ "ന​ഗ​രം നി​റ​ഞ്ഞ് സ​മ​ര'​ത്തി​ന്‍റെ അ​ഞ്ചാം ദി​വ​സ​ത്തെ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ​ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ലി​ന്യം സം​ഭ​രി​ക്കാ​ന്‍ വ​ലി​യ തു​ക പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും തുക ഈ​ടാ​ക്കു​ന്ന സി​പി​എം പി​ന്തു​ണ​യു​ള്ള മാ​ലി​ന്യ മാ​ഫി​യ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​ക്കാ​യി സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ മ​റ​യാ​ക്കു​ക​യാ​ണ്.

ബ്ര​ഹ്മ​പു​ര​ത്തെ ആ​സൂ​ത്രി​ത തീ​പി​ടു​ത്തം കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ​യും പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ​യും അ​ഴി​മ​തി​യു​ടെ ബാ​ക്കി​പ​ത്ര​മാ​യി​രു​ന്നു. ആ​ര്‍​ക്ക് ക​രാ​ര്‍ കൊ​ടു​ത്താ​ലും അ​തി​ന്‍റെ ലാ​ഭ​വി​ഹി​തം പോ​കു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ന്‍റെ പെ​ട്ടി​യി​ലേ​ക്കാ​ണ്.

എം​എ​ല്‍​എ​മാ​രാ​യ ടി.ജെ. വി​നോ​ദ്, അ​ന്‍​വ​ര്‍ സാ​ദ​ത്ത്, ഉ​മ തോ​മ​സ്, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്, യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ഡൊ​മ​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, നേ​താ​ക്ക​ളാ​യ എ​ന്‍. വേ​ണു​ഗോ​പാ​ല്‍, ടോ​ണി ച​മ്മി​ണി, ജോ​സ​ഫ് ആ​ന്‍റ​ണി, എ​ന്‍.ആ​ര്‍. ശ്രീ​കു​മാ​ര്‍, കെ.​ആ​ര്‍. പ്ര​ദീ​പ്കു​മാ​ര്‍, സേ​വ്യ​ര്‍ താ​യ​ങ്ക​രി, വി.​കെ. മി​നി​മോ​ള്‍, ജോ​ഷി പ​ള്ള​ന്‍, ജോ​സ​ഫ് അ​ല​ക്‌​സ്, ലി​സി ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.