ഫാ. ​ഷാ​ജ​ൻ ചി​റ്റി​ന​പ്പ​ള്ളി അ​നു​സ്മ​ര​ണ​ം
Sunday, May 28, 2023 6:41 AM IST
അ​ങ്ക​മാ​ലി: സു​വി​ശേ​ഷ​വേ​ല​യ്‌​ക്കൊ​പ്പം സാ​ധാ​ര​ണ​ക്കാ​ര്‍​ക്കു വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ലും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സാ​മൂ​ഹ്യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ര​ക്ത​സാ​ക്ഷി​യാ​യ ഫാ. ​ഷാ​ജ​ൻ ചി​റ്റി​ന​പ്പള്ളി എ​ന്ന് ബി​ഷ​പ് മാ​ർ ജോ​സ് പു​ത്ത​ൻ വീ​ട്ടി​ൽ അ​നു​സ്മ​രി​ച്ചു.

ഇ​രു​പ​ത്തി മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് മ​ണി​പ്പൂ​ർ, ഇം​ഫാ​ൽ രൂ​പ​ത​യി​ൽ മി​ഷ​ൻ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നി​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച ഫാ. ​ഷാ​ജ​ൻ ചി​റ്റി​ന​പ്പള്ളി​യെ അ​നു​സ്മ​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം ക​റു​കു​റ്റി ചി​റ്റി​ന​പ്പി​ള്ളി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ​ന്യ​സ്ത സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫു​ട്ബോ​ള​റും ഫി​ഫ കോ​ച്ചു​മാ​യ സി.​സി. ജേ​ക്ക​ബി​നെ​യും ചി​റ്റി​ന​പ്പി​ള്ളി കു​ടും​ബ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഫാ. ​പോ​ൾ ചി​റ്റി​ന​പ്പി​ള്ളി മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ഫാ. ​വ​ർ​ഗീ​സ് പു​തു​വേ​ലി​ത്ത​റ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.
ചി​റ്റി​ന​പ്പി​ള്ളി ഫാ​മി​ലി ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​നാ​യി.

സെ​ക്ര​ട്ട​റി ജി​ജോ മാ​ത്യു, ട്ര​ഷ​റ​ർ സി.​പി. പൗ​ലോ​സ് , സി.​ഡി. വ​ർ​ഗീ​സ്, ജി​ജോ വ​ർ​ഗീ​സ്, ബെ​ന്നി വ​ർ​ക്കി, സി.​ബി. ജേ​ക്ക​ബ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.