പെ​രി​യാ​റി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ നീ​ന്ത​ൽ പ്ര​ക​ട​നം
Sunday, May 28, 2023 6:41 AM IST
ആ​ലു​വ: ഇ​രു കൈ​ക​ളും പിന്നിൽ ബ​ന്ധി​ച്ച് 11 പെ​ൺ​കു​ട്ടി​ക​ൾ പെ​രി​യാ​റി​ൽ നീ​ന്ത​ൽ പ്ര​ക​ട​നം ന​ട​ത്തി. ല​യ്യ ഫാ​ത്തി​മ (8), സു​സൈ​ൻ സോ​ഫി​യ (9), സേ​റ ഗ്രേ​സ് (10), അ​ലീ​ന ജോ​ബി(10), മേ​രി സ​ന ഡെ​ന്നി (11), അ​ലോ​ണ ജോ​ബി (12), നി​ര​ഞ്ഞ്ജ​ന ബി​ജു (12), അ​ന​ന്യ വാ​ളേ​രി (14) കെ ​ആ​ർ ദേ​വീ​ക, (15), കെ ​എം ശ്രീ​ദേ​വി (15), ഫി​ദ ഫാ​ത്തി​മ (16) എ​ന്നി​വ​രാ​ണ് 780 മീ​റ്റ​ർ നീ​ന്തി​യ​ത്.

ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ വ​നി​താ മ​ർ​ച്ച​ന്‍റ് നേ​വി ക്യാ​പ്റ്റ​നാ​യ രാ​ധി​ക മേ​നോ​ൻ ഫ്ലാ​ഗ് ഓ​ഫ് ചേ​യ്തു. മ​ണ​പ്പു​റം മ​ണ്ഡ​പം ക​ട​വി​ൽ നി​ന്നാ​രം​ഭി​ച്ച് മ​ണ​പ്പു​റം ദേ​ശം ക​ട​വി​ലേ​ക്കാ​ണ് നീ​ന്തി​യ​ത്. പ്ര​ശ​സ്ത നീ​ന്ത​ൽ പ​രി​ശീ​ല​ക​ൻ സ​ജി വ​ളാ​ശേരി​യാ​ണ് നേ​തൃ​ത്വം ന​ൽ​കിയത്.