ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 11 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴയിട്ടു
Sunday, May 28, 2023 6:38 AM IST
കോ​ല​ഞ്ചേ​രി: പു​ക​യി​ല നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 11 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി. തി​രു​വാ​ണി​യൂ​ർ, മാ​മ​ല, വ​ണ്ടി​പ്പേ​ട്ട, കോ​ല​ഞ്ചേ​രി, ചൂ​ണ്ടി, പൂ​തൃ​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 38 സ്ഥാ​പ​ന​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചു. ഭ​ക്ഷ​ണ​ശാ​ല​ക​ൾ, സ്കൂ​ൾ പ​രി​സ​രം, പൊ​തു​ഇ​ട​ങ്ങ​ൾ, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും പു​ക​യി​ല​ര​ഹി​ത മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്കാ​തി​രി​ക്കു​ക, ക​ട​ക​ളി​ൽ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പ​ര​സ്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ക, പൊ​തു​സ്ഥ​ല​ത്ത് പു​ക​വ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ക​ട​ക​ളോ​ടു ചേ​ർ​ന്നു ലൈ​റ്റ​ർ, തീ​പ്പെ​ട്ടി എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പി​ഴ​യി​ട്ട​ത്. ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​കെ. സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ഐ. ​ബ​ദ​റു​ദീ​ൻ, പി.​ഡി. ആ​നി​യ​മ്മ, എ​സ്. ശ്രീ​കാ​ന്ത്, എം. ​മ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.