ചെ​മ്മീ​ന് വി​ല​യി​ടി​ക്കാനുള്ള ശ്ര​മം ത​ട​യ​ണ​മെ​ന്ന് സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ
Saturday, May 27, 2023 1:08 AM IST
തോ​പ്പും​പ​ടി: ക​യ​റ്റു​മ​തി​യി​ല്ല എ​ന്ന പേ​രി​ൽ ചെ​മ്മീ​ന്‍റെ വി​ല​യി​ടി​ക്കു​ന്ന ഇ​ട​നി​ല​ക്കാ​രുടെ​യും ക​യ​റ്റു​മ​തി ക​മ്പ​നി​ക​ളു​ടേ​യും ന​ട​പ​ടി​ക്ക് ത​ട​യി​ട​ണ​മെ​ന്ന് സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ.
മ​ൺ​സൂ​ൺ സീ​സ​ൺ ആ​രം​ഭി​ക്കാ​ൻ ആ​ഴ്ച​ക​ൾ മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചെ​മ്മീ​ന് വി​ല കി​ട്ടാ​ത്ത​ത്. ഇ​ത് മ​ത്സ്യ മേ​ഖ​ല​യി​ൽ ആ​കെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.
ക​യ​റ്റു​മ​തി മേ​ഖ​ല എ​ല്ലാ​വ​ർ​ഷ​വും സീ​സ​ൺ ആ​രം​ഭ​ത്തി​ൽ പ​ല​വി​ധ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വി​ല​യി​ടി​ക്കാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്.
ക​യ​റ്റു​മ​തി ഇ​ന​ത്തി​ൽ​പ്പെ​ട്ട ചെ​മ്മീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ്യങ്ങ​ളു​ടെ ഗ​ണ്യ​മാ​യ വി​ല​ക്കു​റ​വ് മൂ​ലം മ​ത്സ്യ​മേ​ഖ​ല സ​ങ്കീ​ർ​ണ​മാ​യ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്.
ചെ​ല്ലാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ഹാ​ർ​ബ​റു​ക​ളി​ൽ 220 രൂ​പ വ​രെ കി​ലോയ്​ക്ക് വി​ല ഉ​ണ്ടാ​യി​രു​ന്ന ചെ​മ്മീ​ന് ഇ​പ്പോ​ൾ 120 രൂ​പ​യാ​ണ് വി​ല ല​ഭി​ക്കു​ന്ന​ത്.
ഹാ​ർ​ബ​റു​ക​ളി​ലെ ലേ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു കു​റ​വു​ക​ൾ കൂ​ടി കി​ഴി​ച്ചാ​ൽ 100 രൂ​പ പോ​ലും കി​ലേ​യ്ക്ക് വി​ല കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.
ക​ട​ൽ ചേ​ന​യു​ടെ മു​ള്ളു​ക​ൾ ചെ​മ്മീന്‍റെ മാം​സ​ത്തി​ൽ വ്യാ​പ​ക​മാ​യി ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് വി​ല​യി​ടി​ക്കു​ന്ന​ത്. ഇ​ത് പ​റ​ഞ്ഞ് വി​ല​യി​ടി​ക്കു​ന്ന​വ​ർ ത​ന്നെ​യാ​ണ് ഹാ​ർ​ബ​റു​ക​ളി​ൽ നി​ന്ന് വി​ല​കു​റ​ച്ച് ചെ​മ്മീ​ൻ സ്റ്റോ​ക്ക് ചെ​യ്യു​ന്ന​ത്. കേ​ന്ദ്ര മ​ത്സ്യ​ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ സി​എം​എ​ഫ്ആ​ർ​ഐ ഈ ​വി​ഷ​യ​ത്തി​ൽ ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ച്ച് സ​ത്യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.
ക​യ​റ്റു​മ​തി മേ​ഖ​ല​യ്ക്ക് ആ​വ​ശ്യ​മാ​യ സ​ബ്സി​ഡി ന​ൽ​കു​ന്ന എംപിഇ​ഡിഎ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​യി​ൽ നി​ന്ന് മാ​റി​നി​ൽ​ക്കു​ക​യാ​ണെ​ന്ന് ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.
ചെ​മ്മീ​ൻ ഉ​ൾ​പ്പെ​ടെ ക​യ​റ്റു​മ​തി മൂ​ല്യ​മു​ള്ള മ​ത്സ്യ​യി​ന​ങ്ങ​ൾ​ക്ക് നി​ശ്ചി​ത വി​ല ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ൺ പൊ​ള്ള​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.