തൃ​പ്പൂ​ണി​ത്തു​റയിൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പക്ഷ കു​ത്തി​യി​രു​പ്പ്
Saturday, May 27, 2023 1:08 AM IST
തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​സ​ഭ​യി​ൽ വ​സ്തു നി​കു​തി പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സ​ഭാ ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷ​വും കൗ​ൺ​സി​ൽ ഹാ​ൾ വി​ട്ടു പോ​കാ​തെ കോ​ൺ​ഗ​സ്, ബി​ജെ​പി അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി ഹാ​ളി​ൽ കു​ത്തി​യി​രു​ന്നു.
ന​ഗ​ര​സ​ഭ​യി​ലെ പാ​ർ​പ്പി​ടാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള നി​കു​തി 12 ൽ ​നി​ന്ന് 14 രൂ​പ​യാ​ക്കാ​നു​ള്ള ഭ​ര​ണ​ക​ക്ഷി തീ​രു​മാ​ന​ത്തി​നെ​തി​രേ വോ​ട്ടി​നി​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളാ​യ യു​ഡി​എ​ഫും ബി​ജെ​പി​യും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വോ​ട്ടി​നി​ടാ​തെ14 രൂ​പ​യാ​യി പ്ര​ഖ്യാ​പി​ച്ച് ചെ​യ​ർ​പേ​ഴ്സ​ണും ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ളും കൗ​ൺ​സി​ലി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ പ്ര​തി​ഷേ​ധം.
കൗ​ൺ​സി​ലി​ൽ ഭ​ര​ണ​ക​ക്ഷി​ക്ക് 21 അം​ഗ​ങ്ങ​ളും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്ക് 26 അം​ഗ​ങ്ങ​ളു​മെ​ന്ന​താ​യി​രു​ന്നു ക​ക്ഷി നി​ല. തു​ട​ർ​ന്ന് യു​ഡി​എ​ഫ്, ബി​ജെ​പി അം​ഗ​ങ്ങ​ൾ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തു​ക​യും, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾവി​യോ​ജ​ന കു​റി​പ്പ് കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.
ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം യു​ഡി​എ​ഫ്, ബി​ജെ​പി ക​ക്ഷി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കി​യ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ ര​മ സ​ന്തോ​ഷ് പ​റ​ഞ്ഞു. 17 രൂ​പ​വ​രെ വ​ർ​ധി​പ്പി​ക്കാ​വു​ന്ന നി​കു​തി 12ൽ ​നി​ന്നും 14 രൂ​പ​യാ​ക്കാമെന്ന് ഫി​നാ​ൻ​സ് സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. പ്ര​ദീ​പ് കു​മാ​ർ നി​ർ​ദേശം വെ​ച്ചി​ട്ടും യു​ഡി​എ​ഫും ബി​ജെ​പി​യും കൗ​ൺ​സി​ൽ യോ​ഗം അ​ല​ങ്കോ​ല​മാ​ക്കുകയായിരുന്നു. തു​ട​ർ​ന്ന് ശ​ബ്ദ​വോ​ട്ടോ​ടെ 14 രൂ​പ എ​ന്ന നി​ർ​ദ്ദേ​ശം അം​ഗീ​ക​രി​ച്ച് കൗ​ൺ​സി​ൽ യോ​ഗം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ കൗ​ൺ​സി​ൽ ഹാ​ളി​ൽ കു​ത്തി​യി​രി​ക്കു​ക​യാ​ണ് യു​ഡി​എ​ഫും ബി​ജെ​പി​യും ചെ​യ്ത​തെ​ന്നും വി​ക​സ​ന​വി​രു​ദ്ധ​ നി​ല​പാ​ടി​ൽനി​ന്നും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ പി​ന്മാ​റ​ണ​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ ആവശ്യപ്പെട്ടു.