മഴയിലും ഇടിമിന്നലിലും ആലങ്ങാട് കനത്ത നാശം
Saturday, May 27, 2023 1:08 AM IST
ആ​ല​ങ്ങാ​ട് : ശ​ക്ത​മാ​യ മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലും ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​രി​ങ്ങാം​തു​രു​ത്ത് മേ​ഖ​ല​യി​ലെ 15 വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലു​മാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്.
ക​രി​ങ്ങാം​തു​രു​ത്ത് സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ് ബാ​ബു, പ്രി​ൻ​സ​ൻ മു​ല്ലൂ​ർ, അ​ബി​ൻ കു​ഞ്ഞ​പ്പ​ൻ, ഷ​ഫീ​ക്ക്, ഫൈ​സ​ൽ തു​ട​ങ്ങി​യ 15 പേ​രു​ടെ വീ​ടു​ക​ൾ​ക്ക് നാ​ശം സം​ഭ​വി​ച്ചു. സു​രേ​ഷ് ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ വാ​ർ​ക്ക ത​ക​ർ​ന്നു ജ​ന​ൽ​ച്ചി​ല്ലു​ക​ൾ പൊ​ട്ടി ചി​ത​റി, വ​യ​റിം​ഗി​ന് ക​ത്തു​പി​ടി​ച്ചു.
ബാ​ക്കി​യു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ലും വ​ൻ​നാ​ശ​മാ​ണ് ഉ​ണ്ടാ​യ​ത്. മി​ക്ക വീ​ടു​ക​ളി​ലെ​യും പ​ല ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും കേ​ടാ​യി.
ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ പ​ല​രും പേ​ടി​ച്ചു പു​റ​ത്തേ​ക്കോ​ടി.​ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ആ​ണ് വൈ​ദ്യു​തി ബ​ന്ധം​പു​ന​സ്ഥാ​പി​ച്ച​ത്.